04:58 pm 24/12/2016
ധർമ്മശാല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വിഭജിക്കുകയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിൽ ഒരു ശതമാനം ആളുകൾ പണക്കാരും ബാക്കി 99 ശതമാനം പേർ സാധരണക്കാരുമാണ്. പ്രധാനമന്ത്രിയുടെ നോട്ട് പിൻവലിക്കൽ തീരുമാനത്തെ മുൻ നിർത്തി കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
6 ശതമാനം കളളപണം മാത്രമേ രാജ്യത്തുള്ളു. ബാക്കി 94 ശതമാനവും റിയൽ എസ്റ്റേറ്റിലും സ്വർണത്തിലും വിദേശ ബാങ്കുകളിലുമാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.