07:11 am 26/12/2016

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീപ്രവേശം സുപ്രീംകോടതി വിധിക്ക് ശേഷമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലവിൽ ശബരിമലയിൽ തുടരുന്നത് ദേവസ്വം ബോർഡിെൻറ ആചാരങ്ങളും നിയമങ്ങളുമാണ്. സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിെൻറ നിയമങ്ങൾ സാമൂഹിക പ്രവർത്തക തൃപ്തി ദേശായിക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. ജനുവരിയില്‍ ശബരിമലയില്‍ എത്തുമെന്ന തൃപ്തി ദേശായിയുടെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരില്‍ ‘സ്വതന്ത്രലോകം 2016’ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന് തൃപ്തി ദേശായ് വ്യക്തമാക്കിയത്. മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിന് വിലക്കില്ലാതിരുന്നിട്ടും ശബരിമലയിൽ എന്തുകൊണ്ട് പ്രവേശം അനുവദിക്കുന്നില്ലെന്നും വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ് താൻ ചോദ്യംചെയ്യുന്നതെന്നുമാണ് തൃപ്തി ദേശായ് പറഞ്ഞത്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയാണ് ക്ഷേത്രങ്ങളിലെ ലിംഗവിവേചനം ചോദ്യം ചെയ്തത്. കേരളത്തിലെ മതേതരസര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.
