തിരുവല്ലയിലെ തുകലശേരി ഇന്ത്യൻ ഒാവർസീസ്​ ബാങ്ക്​ ശാഖയിൽ വൻ കവർച്ച.

05:08 pm 26/12/2016

images (9)
തിരുവല്ല: തിരുവല്ലയിലെ തുകലശേരി ഇന്ത്യൻ ഒാവർസീസ്​ ബാങ്ക്​ ശാഖയിൽ വൻ കവർച്ച. എകദേശം 31 ലക്ഷം രൂപ നഷ്​ടപ്പെട്ടതായി കണക്കാക്കുന്നു. ബാങ്കി​െൻറ മൂന്ന്​ സേഫുകളിൽ രണ്ടെണ്ണം തകർത്താണ്​ കവർച്ച നടത്തിയത്​. ഇതിൽ 16 ലക്ഷത്തി​െൻറ പുതിയ ​ോട്ടുകളും 15 ലക്ഷത്തി​െൻറ പഴയ നോട്ടുകളും ഉൾപ്പെടുന്നു.

ഗ്യാസ്​ കട്ടർ ഉപയോഗിച്ച്​ ജനൽ കമ്പി മുറിച്ച്​ അകത്ത്​ കടന്നാണ്​ കവർച്ച നടത്തിയിരിക്കുന്നത്​. ബാങ്കി​െൻറ വിവിധ ശാഖകളിലേക്ക്​ വിതരണത്തിനായി സൂക്ഷിച്ച്​ വെച്ച പണവും കവർന്നതായാണ്​ വിവരം.