08:40 am 27/12/2016
കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ചൊവ്വാഴ്ച മുതല്‍ യോഗ നിര്‍ബന്ധമാക്കുന്നു. പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ പൊലീസുകാര്‍ക്കും കഴിഞ്ഞദിവസം കൈമാറി.
ജനുവരി ഒന്നു മുതല്‍ മുഴുവന്‍ സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമായും നടത്തണമെന്നായിരുന്നു ആദ്യനിര്‍ദേശമെങ്കിലും ചൊവ്വാഴ്ച തന്നെ യോഗ ആരംഭിക്കണമെന്ന അറിയിപ്പാണ് പലയിടത്തും എസ്.ഐമാര്‍ പൊലീസുകാര്‍ക്ക് കൈമറിയത്. മിക്കയിടത്തും ഉത്തരവ് സര്‍ക്കുലറായി ഇറക്കുകയും ചെയ്തു. പൊലീസുകാര്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പാക്കാനും ആത്മസംയമനം വളര്‍ത്താനുമാണ് യോഗയെന്നാണ് ഒൗദ്യോഗിക വിശദീകരണം.

