കാൺപൂർ: കാൺപൂരിന് സമീപം ട്രെയിൻ പാളം തെറ്റി രണ്ടുപേർ മരിച്ചു. ഇരപുതോളം പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ അജ്മീറിൽ നിന്ന് കൊൽക്കത്തയിെല സിയാൽദയിലേക്ക് പോകുകയായിരുന്ന ട്രെയിനിെൻറ 14 ബോഗികളാണ് പാളംതെറ്റിയത്. കാൺപൂരിന് സമീപം റൂറയിൽ പുലർച്ചെ 5.20ന് ആയിരുന്നു അപകടം. രക്ഷാ പ്രവർത്തനം തുടരുകയാണ്.
ട്രെയിനിെൻറ മുന്നിലുള്ള ആറു മുതൽ 20 വരെയുള്ള ബോഗികളാണ് പാളം തെറ്റിയത്. റെയിൽവെയുടെ മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്ന് റെയിൽവെ അറിയിച്ചു. അപകടത്തെ തുടർന്ന് കാൺപൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അപകടത്തിൽപെട്ടവർക്ക് സാമ്പത്തിക സഹായം നൽകുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

