width=”300″ height=”226″ class=”alignnone size-medium wp-image-27444″ /> തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

12:10 pm 28/12/2016

images
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഡിസംബര്‍ 30ന് കാലാവധി അവസാനിക്കുന്ന നിലവിലെ 160ഓളം ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് സർക്കാർ ശിപാർശ ചെയ്തത്. സർക്കാർ ശിപാർശ ചെയ്ത സാഹചര്യത്തിൽ വെള്ളിയാഴ്ച പ്രത്യേക യോഗം വിളിക്കാൻ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ ഒരു തവണ പോലും കാലാവധി നീട്ടാത്ത റാങ്ക് ലിസ്റ്റുകൾക്കാണ് മന്ത്രിസഭാ തീരുമാനം ഗുണം ചെയ്യുക.

അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിൽ തുടരുന്ന സമരം ശക്തമാക്കുമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച യോഗം ചേർന്ന പി.എസ്.എസി കാലാവധി നീട്ടുന്ന കാര്യം പരിഗണിച്ചിരുന്നില്ല. അടുത്ത തിങ്കളാഴ്ച മന്നം ജയന്തി അവധിയായതിനാല്‍ പി.എസ്.സി യോഗം ചേരില്ല. ഇനി ജനുവരി ഒമ്പതിന് മാത്രമാണ് യോഗം നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേരാൻ പി.എസ്.സി തീരുമാനിക്കാൻ കാരണം.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നതിനിടെയാണ് മന്ത്രിസഭാ യോഗം കാലാവധി നീട്ടാൻ ശിപാർശ ചെയ്തത്. സമരത്തിനിടെ ഉദ്യോഗാര്‍ഥി മരത്തിന് മുകളിൽ കയറി ചൊവ്വാഴ്ച വൈകുന്നേരം ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ഈ മാസം 31ന് കാലാവധി അവസാനിക്കുന്ന കെ.എസ്.ഇ.ബി മസ്ദൂര്‍ ലിസ്റ്റിലുള്ളയാളാണ് മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്.