12;12 pm 28/12/2016

തിരുവനന്തപുരം: അഞ്ചേരി ബേബി വധത്തില്‍ സി.പി.എം മുതിർന്ന നേതാവും ഭരണപരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കൊലപാതകത്തില്‍ വി.എസ് എന്തെങ്കിലും പങ്കുവഹിച്ചു എന്ന് തനിക്ക് അഭിപ്രായമില്ല. സംസ്ഥാനസെക്രട്ടറിയാണ് പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടതെന്നും എം.എം.മണി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും താൻ അഞ്ചേരി ബേബി വധ കേസിൽ പ്രതിയാണ്. കേസ് തള്ളാനാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഹരജി തള്ളിയ സാഹചര്യത്തിൽ തൽസ്ഥിതി തന്നെയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
