11:11 am 30/12/2016

തിരുവനന്തപുരം: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. എം.ടിയും ബി.ജെ.പിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും കുമ്മനം കൂട്ടിച്ചേർത്തു.
നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച നടൻ മോഹൻലാലിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത് ആരും മറക്കരുത്. സി.പി.എം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല. എന്നാല്‍, ബി.ജെ.പി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്നമുണ്ടാക്കുന്നത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
