8:20 pm 30/12/2016
– എബി മക്കപ്പുഴ
കേരളത്തിലെ മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് എന്നീ പണമിടപാട് സ്ഥാപനങ്ങള്‍ക്കു മൊത്തം 263 ടണ്‍ സ്വര്‍ണശേഖരം ഉണ്ടെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇത് ബെല്‍ജിയം, സിങ്കപ്പൂര്‍, സ്വീഡന്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ മൊത്തം സ്വര്‍ണത്തിന്റെ അളവിനേക്കാള്‍ വരും.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം ഇന്ത്യ 558 ടണ്‍ സ്വര്‍ണശേഖരവുമായി ലോകത്ത് 11മത്തെ സ്ഥാനത്താണ്. അതില്‍ 263 ടണ്‍ സ്വര്‍ണം കേരളത്തിലെ മൂന്നു പണമിടപാട് സ്ഥാപനങ്ങളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.