സോളാര്‍; ഉമ്മൻചാണ്ടി ഇന്ന് ബംഗളുരു കോടതിയിൽ ഹാജരാകും

08:20 am 2/12017

images (15)
സോളാർ പവർ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായി എംകെ കുരുവിളയിൽ നിന്ന് പണം തട്ടിയ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആറ് പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനൽകണമെന്ന് ബംഗളുരു കോടതി നേരത്തെ വിധിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ തെളിവ് നൽകുന്നതിനാണ് ഉമ്മൻചാണ്ടി ഇന്ന് ഹാജരാകുന്നത്.. സോളാ‍ർ കേസിൽ പല തവണ സമയം നൽകിയിട്ടും എന്ത് കൊണ്ട് നേരത്തെ ഹാജരായില്ല, കേസ് വീണ്ടും പരിഗണിക്കേണ്ട ആവശ്യം ഉൾപ്പെടെയുള്ള കോടതിയുടെ ചോദ്യങ്ങൾക്ക് ഉമ്മൻചാണ്ടി മറുപടി നൽകേണ്ടി വരും.. ഈ വാദത്തിന്മേൽ ക്രോസ് വിസ്താരം നടത്തിയാകും കേസ് വീണ്ടും ഫയലിൽ സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കു