ശബരിമല പ്രസാദത്തിന്‍റെ പേരില്‍ ഓൺ ലൈൻ തട്ടിപ്പ്

08:27 am 2/1/2017
images (17)
ശബരിമല പ്രസാദത്തിന്‍റെ പേരില്‍ ഓൺ ലൈൻ തട്ടിപ്പ്. ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് പ്രസാദം എത്തിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. പ്രസാദ വിതരണത്തിന് ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ദേവസ്വം ബോർഡ് അധികൃതർ.
ബുക്ക് മൈ ദർശൻ എന്നപേരിലുള്ള ഒരു ഏജൻസിയാണ് ശബരിമല പ്രസാദം ഓൺ ലൈനില്‍ ബുക്ക് ചെയ്യാമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. ഓൺ ലൈൻപ്രസാദ കിറ്റിന്‍റെ വില 639രൂപയാണ് .രണ്ട് റ്റിൻ അരവണ. അയ്യപ്പന്‍റെ ഒരുഛായചിത്രം ,അഭിഷേകം ചെയ്യത നെയ്യ് നാല്കങ്കണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.പാക്കിങ്ങ് പോസ്റ്റല്‍ ചാർജ് ഉള്‍പ്പടെയാണ് 639 രൂപ.
എന്നാല്‍ പ്രസാദം ഓൺലൈൻ വഴി വിതരണം ചെയ്യാൻ ഒരുഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്. നിലവില്‍ പ്രസാദ വികരണത്തിന്‍റെ ചുമതല സന്നിധാനത്ത് പ്രവർത്തിക്കുന്ന ബാങ്കിന് മാത്രമാണ്. ദേവസ്വംബോർഡ് ഓൺലൈൻ പ്രസാദ വിതരണത്തിന് തിരുമാനിച്ചിരുന്നു വെങ്കിലും,ഇതുവരെയായും ആരംഭിച്ചിട്ടില്ല.
കെല്‍ട്രോണിനെ ചുമതല ഏല്‍പ്പിക്കാനായിരുന്നു തീരുമാനം അതുംനടപ്പായിട്ടും ഇല്ല. പകരം സന്നിധാനത്ത് തന്നെ പ്രസാദ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.375രൂപയുടെയും 225 രൂപയുടെയും കിറ്റുകളാണ് വിതരണം നടത്തുന്നത്. സന്നിധാനത്ത് വിതരണെ ചെയ്യുന്നതിനെക്കാള്‍ 264 രൂപകുടുതലും പ്രസാദത്തിന്‍റെ എണ്ണം കുറവുമാണ് ഓൺലൈൻ കിറ്റില്‍. ദേവസ്വംബോർഡ് പ്രസാദം വിതരണം മറ്റ് ഏജൻസികളെ ഏല്‍പ്പിക്കാത്ത സാഹചര്യത്തില്‍ അന്യസംസ്ഥാന ഏജൻസികള്‍ക്ക് ഏങ്ങനെ പ്രസാദം കിട്ടുന്ന എന്നകാര്യത്തിലുള്ള ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണ്. കഴിഞ്ഞ വർഷം ഇത്തരത്തില്‍ ഓൺലൈൻ പ്രസാദ വിതരണത്തിന് വേണ്ടി പരസം നല്‍കി തട്ടിപ്പ് നടത്തിയ ഒരുഇതരസംസ്ഥാന ഏജൻസിയെ രഹസ്യ അന്വേഷണ വിഭാഗം പിടികൂടിയിരുന്നു.