ബജറ്റ് അവതരണം കടുത്ത വെല്ലുവിളിയെന്ന് തോമസ് ഐസക്.

12:22 pm 2/1/2017

images
തിരുവനന്തപുരം: നോട്ട് നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുക എന്നത് കടുത്ത വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വർഷം വളര്‍ച്ചാ നിരക്ക് 20 ശതമാനമായി ഉയര്‍ത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതതെന്നും തോമസ് ഐസക് പറഞ്ഞു.
ജിഎസ്‌ടി വഴി ലഭിക്കുന്ന വരുമാനത്തോടൊപ്പം കിഫ്ബി കൂടി യാധാര്‍ത്ഥ്യമാക്കി കടുത്ത പ്രതിസന്ധിയിൽ പിടിച്ച് നിൽക്കാമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.പ്രതിസന്ധി നേരിടാൻ കർശന നടപടികളുണ്ടാകുമെന്നും പദ്ധതികൾ വെട്ടിച്ചുരുക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.