10:44 am 3/1/2017
ശ്രീനഗർ: ജമ്മു കശ്മീർ ബാരമുല്ല ജില്ലയിലെ ഹരിതാർ ടാർസോയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പൊലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.
രണ്ട് തീവ്രവാദികളിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെെട്ടന്നും മറ്റേയാൾ രക്ഷപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രക്ഷെപ്പട്ട തീവ്രവാദിക്കായുള്ള അന്വേഷണം തുടരുകയാണ്.

