ഇന്ത്യ ശാസ്​ത്ര–സാങ്കേതിക രംഗത്തെ മികച്ച രാജ്യമാകും –മോദി

01:45 PM 03/01/2017
images
ന്യൂഡൽഹി: 2030 ആകുേമ്പാഴേക്കും ശാസ്​ത്ര– സാേങ്കതിക രംഗത്ത്​ലോകത്തെ ഏറ്റുവും മികച്ച മൂന്ന്​ രാജ്യങ്ങളിൽ ഒന്ന്​ ഇന്ത്യയാകുമെന്ന്​പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ നടക്കുന്ന ദേശീയ സയൻസ്​ കോൺഗ്രസ്​ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്​ത്രത്തെ സഹായിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്​. ശാസ്​ത്രവും സാേങ്കതിക വിദ്യയും രാജ്യത്തി​െൻറ വികസനത്തിൽ സുപ്രധാന ഘടകങ്ങളാണ്​.

രാജ്യത്തെ ശാസ്​ത്ര –സാ​േങ്കതിക സ്ഥാപനങ്ങൾ ഇനിയും വളരേണ്ടതുണ്ട്​.​ നമ്മുടെ സാമൂഹ്യ ക്ഷേമ മന്ത്രാലയം ശാസ്ത്രത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്​.

പെൺകുട്ടികൾക്ക്​ ​പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരെ മുൻനിരയിലേക്ക്​ കൊണ്ടുവരികയും ചെയ്യണം. സാ​േങ്കതി വിദ്യ ഉപയോഗപ്പെടുത്തി ഉത്​പാദന മേഖല വികസിപ്പിക്കണമെന്നും ​പ്രധാനമന്ത്രി പറഞ്ഞു.