06:55 pm 6/1/2017

തിരുവനന്തപുരം: ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര് സമര്‍പ്പിച്ചു. മുന്‍ ആരോഗ്യ മന്ത്രിയും എം.പിയുമായ പി.കെ ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാർ രണ്ടാം പ്രതിയും വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്.
ബന്ധു നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജയരാജൻ മന്ത്രി സ്ഥാനം രാജിവെച്ചത്. പി.കെ ശ്രീമതി എം.പി യുടെ മകന് സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എൻറര്‍പ്രൈസസ് ലിമിറ്റഡിെൻറ ഡയറക്ടറായി നിയമിച്ചതായിരുന്നു വിവാദമായത്.
യോഗ്യതയും മാനദണ്ഡവും പാലിച്ച് നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ പാടുള്ളൂവെന്ന് താന്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയെന്നായിരുന്നു ജയരാജന് വിജിലന്‍സിന് മൊഴി നല്‍കിയത്.
