08:47 pm. 6/1/2017
– ഡോ.ജി. സാമുവേല്‍

കായംകുളം: മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തന രംഗത്ത് നല്‍കുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക് മനുഷ്യാവകാശ സംരക്ഷണ പുരസ്കാരം ജനുവരി 9 ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ ജസ്റ്റിസ് പി. മോഹനദാസ് സമ്മാനിക്കും.
പ്രമുഖ വിവരവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനു ,മേരി എസ്തപ്പാന്‍ , മാതൃഭൂമി റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍ , ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ അനീഷ് , തെരുവോരം മുരുകന്‍ , തുടങ്ങി
വിവിധ മേഖലകളിലുളള പ്രമുഖകരെയും പുരസ്ക്കാരം നല്കി ആദരിക്കും.
ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം ജസ്റ്റിസ് ആര്‍.നടരാജന്‍ ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ ജില്ലയില്‍ തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഇടിക്കുള ചാണ്ടിയുടെയും അച്ചാമ്മ ചാണ്ടിയുടെയും ഇളയ മകനായ ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള കഴിഞ്ഞ 22 വര്‍ഷമായി ജീവകാരുണ്യ സാമൂഹിക മേഖലകളില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്ക് , യു.ആര്‍.എഫ് യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യൂത്ത് അവാര്‍ഡുകള്‍ കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യുയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് , കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ”ഗുഡ് സമരിറ്റ്ന്‍ ‘ പുരസ്ക്കാരം , ഗാന്ധി ദര്‍ശന്‍ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.
കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ വൈസ് പ്രസിഡന്‍റ് ആയ ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള ഗിന്നസ് & യു.ആര്‍.എഫ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് .
നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ജനകീയ ജാഗ്രത സമിതി സംസ്ഥാന ചെയര്‍മാനും ആയ ഡോ.ജോണ്‍സന്‍ സമര്‍പ്പിച്ച നിവേദനങ്ങളിലൂടെ അനേകം ജനകീയ വിഷയങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിരമായി ഇടപെട്ടിട്ടുണ്ട് .
