02.39 PM 08/01/2017

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്കു പോകുകയാണ്. ഉദ്യോഗസ്ഥരുടെ മേൽ സർക്കാരിന് നിയന്ത്രണമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായാണ് കൊലക്കേസിൽ പ്രതിയായ ഒരാൾ മന്ത്രിസ്ഥാനത്തിരിക്കുന്നത്. ആലപ്പുഴയിൽ ഭൂട്ടാൻ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ ഉടൻ പിടികൂടണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
