ഐഎഎസ് സമരം പിൻവലിച്ചു

12.37 PM 09/01/2017
Pinarayi_Vijayan_st_081016
മുഖ്യമന്ത്രിയുടെ ശക്‌തമായ താക്കീതിനുമുന്നിൽ ഐഎഎസ് സമരം ഇല്ലാതായി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഞായറാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സമരം പിൻവലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധം സർക്കാരിനെതിരെയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്‌ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ പരാതികൾ പിന്നീട് പരിഗണിക്കാമെന്നും സമരം പിൻവലിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവശ്യത്തിന് ഐഎഎസ് അസോസിയേഷൻ വഴങ്ങുകയായിരുന്നു.

വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിലപാടിനെതിരേയാണ് ഐഎഎസ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർമാർ അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് അവധി അപേക്ഷ നൽകുകയായിരുന്നു.