മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങിയ സംഭവം: കപ്പൽ കണ്ടെത്താൻ ശ്രമം ആരംഭിച്ചു

12.41 PM 09/01/2017
images
മട്ടാഞ്ചേരി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങിയ സംഭവത്തിനിടയാക്കിയ കപ്പൽ കണ്ടെത്താനായി പോലീസ് ശ്രമം ആരംഭിച്ചു. അതിനായി കോസ്റ്റൽ പോലീസിന്റെ സഹായം തേടി. കപ്പൽ ട്രാക്ക് ചെയ്യാനാണ് കോസ്റ്റൽ പോലീസിന്റെ സഹായം തേടിയത്. ഞായറാഴ്ച പുലർച്ചെ 2.45 ന് കൊച്ചിയിൽ നിന്നു 68 നോട്ടിക്കൽ മൈൽ അകലെ കൊല്ലത്തിനും കായംകുളത്തിനുമിടയിലായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന ഏഴു തൊഴിലാളികളെ രക്ഷപ്പെടുത്തി.

തൂത്തുകുടിയിലേക്ക് കണ്ടെയ്നറുമായി പോകുകയായിരുന്നെന്നു കരുതപ്പെടുന്ന കപ്പൽ ഹർഷിത എന്ന മത്സ്യബന്ധന ബോട്ടിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന ചിന്നൂസ് എന്ന ബോട്ടിലെ തൊഴിലാളികളാണ് രക്ഷപെടുത്തി കൊച്ചിയിൽ എത്തിച്ചത്.