വിവാദ ‘തോക്കുസ്വാമി’ ഹിമവൽ ഭദ്രാനന്ദ അറസ്റ്റിൽ

06.55 PM 10/01/2017
gun_swami_1001
കൊച്ചി: വിവാദ തോക്കുസ്വാമി ഹിമവൽ ഭദ്രാനന്ദ അറസ്റ്റിൽ. ഫേസ്ബുക്കിലൂടെ മതവിദ്വേഷം പടർത്താൻ ശ്രമിച്ച കുറ്റത്തിനാണ് ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പ്രിൻസിപ്പൽ എസ്.ഐ വി.വിപിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹിമവൽ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്. ആലുവയിൽ മാധ്യമപ്രവർത്തകർക്കുനേരെ തോക്കുചൂണ്ടി വെടിവച്ച കേസിൽ പറവൂർ കോടതിയിൽ ഹാജരാകവെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. ഈ കേസ് ഈ മാസം 12ന് വിധി പറയാൻ മാറ്റിവച്ചു.

ഫേസ്ബുക്കിൽ മുസ്ലിംവിരുദ്ധ പ്രചരണങ്ങൾ ഇട്ടതിനെ തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്തത്. സൈബർ കുറ്റകൃത്യങ്ങളും കേസിന്റെ പരിധിയിൽ വരുമെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.