തന്റെ ചിന്തകളിൽപോലും വർഗീയതയില്ല: കമൽ

07.06 PM 10/01/2017
kamal-director
തിരുവനന്തപുരം: ഏതുതരം വർഗീയതയും നാടിനാപത്താണെന്നും തന്റെ ചിന്തകളിൽപോലും വർഗീയത എന്നതില്ലെന്നും സംവിധായകൻ കമൽ. വർഗീയത, അത് ഏതുതരത്തിലുള്ളതാണെങ്കിലും നാടിനാപത്താണെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷ അനുഭാവിയാണ് താൻ. ഇത് തന്നെ അടുത്തറിയാവുന്ന എല്ലാർക്കും തന്റെ കുടുംബാംഗങ്ങൾക്കും ഇതറിയാമെന്നും കമൽ പറഞ്ഞു. താൻ ദേശ സ്നേഹിയല്ലെന്ന പ്രചരണം ഉണ്ടായപ്പോൾ വിഷമം തോന്നിയെന്നും തന്നെ ലക്ഷ്യമാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ സിനിമയിൽ എത്തിയിട്ട് 37 വർഷവും സംവിധായകനായിട്ടു മുപ്പതു കൊല്ലവുമായി. ഇതുവരെ തന്നെക്കുറിച്ച് ആരും വർഗീയ വാദിയാണെന്ന് പറഞ്ഞിട്ടില്ലെന്നും കമൽ പറഞ്ഞു. കലാകാരൻ സ്വതന്ത്രനായിട്ടാണ് ചിന്തിക്കുന്നത്. കലയ്ക്ക് ജാതിയോ മതമോ ഒന്നുമില്ലെന്നും, എന്നാൽ ഇപ്പോൾ കലയിൽപോലും അസഹിഷ്ണുത കാണിക്കുന്ന പ്രവണത ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.