10.12 PM 10/01/2017
കൊട്ടാരക്കര: എംസി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഏനാത്ത് പാലം താഴ്ന്നതായി നിഗമനം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പാലത്തിന് ചരിവ് സംഭവിച്ചതായി നാട്ടുകാർ കണ്ടെത്തിയത്. ചെറിയ ശബ്ദത്തോടെ ഉപരിതലത്തിലെ കൈവരികൾ അകന്നുമാറി. പാലത്തിന്റെ കൊല്ലം ജില്ലയുടെ ഭാഗത്തുള്ള തൂണുകളിലൊന്നിന് ചരിവ് സംഭവിച്ചിട്ടുള്ളതായും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്.
സംഭവമറിഞ്ഞെത്തിയ പോലീസ് അൽപസമയം ഗതാഗതം നിർത്തിവച്ചു. അവരുടെ പരിശോധനയിൽ അപകടാവസ്ഥയിലല്ലെന്നു ബോധ്യപ്പെട്ടതിനാൽ ഗതാഗതം പുനസ്ഥാപിച്ചു. രാത്രിയായതിനാൽ പാലത്തിന്റെ അടിഭാഗത്ത് പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പാലം – റോഡ് വിഭാഗത്തിലെ വിദഗ്ധർ ബുധനാഴ്ച സ്ഥലപരിശോധന നടത്തും.
15 വർഷം മുമ്പാണ് കല്ലടയാറിന് കുറുകെ ഏനാത്ത് പുതിയ പാലം നിർമിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച 105 വർഷം പഴക്കമുള്ള പഴയപാലം പൊളിച്ചുമാറ്റിയാണ് പുതിത പാലം നിർമിച്ചത്. കൊല്ലം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്ത് പാലം.