10.19 PM 10/01/2017

തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കോപ്പിയടി ആരോപണത്തെ തുടർന്നാണ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയ് ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.
