കണ്ണൂരില്‍ ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

07:59 am 16/1/2017
Newsimg1_19335354
കണ്ണൂര്‍ : കണ്ണൂരില്‍ ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. മാഹിക്കും തലശേരിക്കും ഇടയില്‍ പുന്നോലില്‍ വെച്ചാണ് ട്രെയിന്‍ തട്ടിയത്. തലശ്ശേരി റസ്റ്റ് ഹൗസിനു സമീപം മണക്കാദ്വീപില്‍ ഹിദായത്തില്‍ മദ്രസയ്ക്കു സമീപത്തെ ബദരിയ മന്‍സിലില്‍ മഹമൂദിന്റെ ഭാര്യ നസീമ (50), സഹോദരിയും മുബീന മന്‍സിലില്‍ അഷ്‌റഫിന്റെ ഭാര്യയുമായ സുബൈദ (40), സുബൈദയുടെ പേരക്കുട്ടി അയ്ഹാന്‍ (2) എന്നിവരാണു മരിച്ചത്.

ബന്ധുവീട്ടില്‍ ഗൃഹപ്രവേശ ചടങ്ങിനെത്തിയ ഇവര്‍, തൊട്ടടുത്തുള്ള മറ്റൊരു ബന്ധുവീട്ടിലേക്കു പോകുമ്പോഴാണു ട്രെയിന്‍ തട്ടിയത്. വീട്ടില്‍ നിന്ന് റോഡിലേക്കുള്ള വഴിയില്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. നാഗര്‍കോവില്‍–മംഗലാപുരം പരശുറാം എക്‌സ്പ്രസാണ് ഇടിച്ചത്.