09:24 am 16/1/2017
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരണത്തിനെതിരെ ഒരു വിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. അവധിയെടുക്കുന്ന ജീവനക്കാർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനവും നടത്തും.
കെ.എ.എസ് രൂപീകരണത്തിനെതിരെയുള്ള തുടർസമരങ്ങൾക്കും ഇന്ന് രൂപം നൽകും. കെ.എ.എസ് രൂപീകരിച്ചാൽ സെക്രട്ടറിയേറ്റിൽ നിലവിലുള്ള പല തസ്തികകളും ഇല്ലാതാവുമെന്നും തങ്ങളുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധിക്കുന്നത്.