കെജ്രിവാളിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നോട്ടീസ് അയച്ചു.

07:55 am 17/1/2017
download (1)
ന്യൂഡല്‍ഹി: ഗോവയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുംവിധം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നോട്ടീസ് അയച്ചു. ഗോവയിലെ വോട്ടര്‍മാര്‍ ബി.ജെ.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും കൈക്കൂലി വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്നായിരുന്നു കെജ്രിവാളിന്‍െറ പരാമര്‍ശം. ഈ മാസം ആദ്യം ബെനോലിം എന്ന സ്ഥലത്ത് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘‘ബി.ജെ.പിയോ കോണ്‍ഗ്രസോ നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കരുത്. പകരം പണം സ്വീകരിച്ച് ‘ആപ്’ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണം’’ എന്നാണ് അദ്ദേഹം പ്രസംഗിച്ചത്.
ജനുവരി നാലിന് ഗോവയില്‍ നിലവില്‍വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണിതെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസാണ് കെജ്രിവാളിനെതിരെ കമീഷനില്‍ പരാതി നല്‍കിയത്.