08:25am 18/1/2017

മൈഡുഗുരി (നൈജീരിയ): നൈജീരിയൻ വ്യോമസേനയുടെ യുദ്ധ വിമാനം തീവ്രവാദികളെന്ന് തെറ്റിധരിച്ച് ബോംബിട്ടത് അഭയാർഥി ക്യാമ്പിലേക്ക്. 100ഒാളം അഭയാർഥികളും സന്നദ്ധ പ്രവർത്തകരും മരിച്ചു. ബോക്കോഹറം തീവ്രവാദികളുടെ ക്യാെമ്പന്ന് തെറ്റിധരിച്ചാണ് ബോംബ് വർഷിച്ചതെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
നൈജീരിയയുടെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന നഗരമാണിത്. നൈജീരിയന്‍ റെഡ്ക്രോസിെൻറ ആറ് പ്രവര്‍ത്തകര്‍ മരിക്കുകയും 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന അറിയിച്ചു. 25,000ഒാളം വരുന്ന അഭയാർഥികൾക്ക് ഭക്ഷണമെത്തിക്കാൻ വന്ന സംഘത്തിൽ പെട്ട റെഡ്ക്രോസ് പ്രവർത്തകരാണ് മരിച്ചത്.
സംഭവ സ്ഥലത്തു നിന്ന് 52ഒാളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 120ഒാളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു.
