കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി.

08:00 am 19/1/2017
images (3)

തലശ്ശേരി: കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട്​ ആറു വരെയാണ്​ ഹർത്താൽ. കലോത്​സവത്തെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന്​ ബി.ജെ.പി ജില്ലാ പ്രസിഡൻറ്​ അറിയിച്ചു.

ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിനെ തുടർന്നാണ്​ ഹർത്താൽ പ്രഖ്യാപിച്ചത്​. അണ്ടല്ലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്‍റവിടെ വീട്ടില്‍ എഴുത്താന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് ആയുധങ്ങളുമായത്തെിയ ഒരുസംഘം വീട്ടിലത്തെി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ തലശ്ശേരിയിലെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ധര്‍മടം പഞ്ചായത്തിലേക്ക് സന്തോഷ് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

ബുധനാഴ്ച വൈകീട്ട് മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിനും വെട്ടേറ്റിരുന്നു. രഞ്ജിത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷം കണക്കിലെടുത്ത് സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹമത്തെിയിട്ടുണ്ട്. കഴിഞ്ഞദിവസം വിനോദയാത്ര കഴിഞ്ഞത്തെിയ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ബ്രണ്ണന്‍ കോളജ് കാമ്പസിലത്തെിയ ഒരുസംഘം ആക്രമിച്ചിരുന്നു.

രാത്രി ഒരു മണിയോടെ തളിപ്പറമ്പിൽ ആർ.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറുമുണ്ടായി. തൃച്ചംബരം വിവേകാനന്ദ സാംസ്കാരിക നിലയത്തിനു നേരെയുണ്ടായ ബോംബേറിൽ കതകുകളും കസേരകളും തകർന്നു. ആർക്കും പരുക്കില്ല.

അതേസമയം,ജില്ലാതല സമാധാന കമ്മിറ്റി യോഗം ഇന്ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു ബി.ജെ.പി നേതാക്കൾ അറിയിച്ചു.

പാർട്ടി സംസ്ഥാന സമിതി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജില്ലാ നേതാക്കൾ ഇന്ന് രാവിലെ കണ്ണരിലെത്തി യോഗം ചേർന്ന ശേഷമേ തീരുമാനിക്കുകയുള്ളൂ. മൃതദേഹം മറവ് ചെയ്യാതെ സമാധാന യോഗത്തിൽ പങ്കെടുക്കാൻ പ്രയാസമുണ്ടാവുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അന്യ ജില്ലകളിൽ നിന്നും സുരക്ഷ ഉറപ്പു വരുത്താൻ സേനയെ വിളിച്ചിട്ടുണ്ട്.