03:00 pm 20/1/2017

തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പിക്ക് കത്ത് നൽകി. വെടിക്കെട്ട് ദുരന്തത്തിൽ പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ ഒമ്പത് വീഴ്ചകളാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
ജില്ലാ ഭരണകൂടം നിരസിച്ച വെടിക്കെട്ട് നടത്താന്‍ പൊലീസ് എന്തിന് ഒത്താശ ചെയ്തു, ഇക്കാര്യത്തില്‍ പൊലീസ് കമ്മീഷണര്‍ എന്തിന് പ്രത്യേക യോഗം വിളിച്ചു, വെടിക്കെട്ട് നടത്തിപ്പ് തടയാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഒരാഴ്ച മുന്‍പ് നളിനി നെറ്റോ ഡി.ജി.പിക്ക് കത്ത് നല്‍കിയത്.
പുറ്റിങ്ങല്‍ അപകടം നടന്നതു മുതല്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പൊലീസിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും റവന്യൂ അധികൃതരുടെ വീഴ്ചയും പരിശോധിക്കണമെന്നുമായിരുന്നു അന്നത്തെ ഡി.ജി.പി സെന്‍കുമാറിെൻറ നിലപാട്.
പുറ്റിങ്ങൽ അപകടം അവസാന ഘട്ടത്തിൽ എത്തി നിൽക്കെ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്ന പരാതിയിൽ നളിനി നെറ്റോക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്.
