ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ഓഗസ്റ്റ് 10 മുതല്‍ ഡാളസില്‍

8:36 am 21/1/2017
Newsimg1_90851513
ഡാളസ്: ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറി ലക്ഷക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകനും, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ റവ.ഫാ. ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന അമേരിക്കയിലെ ആദ്യത്തെ താമസിച്ചുള്ള ധ്യാനം 2017 ഓഗസ്റ്റ് 10 മുതല്‍ 14 വരെ തീയതികളില്‍ (തിങ്കള്‍- വെള്ളി) ഡാളസ് മൗണ്ട് ലെബനോന്‍ ധ്യാനകേന്ദ്രം ഡീദാര്‍ ഹില്‍സില്‍ വച്ചു നടത്തപ്പെടുന്നു. ചിക്കാഗോ സീറോ മലബാര്‍ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവ് ധ്യാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

തികച്ചും താമസിച്ചു നടത്തപ്പെടുന്ന ഈ ധ്യാനത്തില്‍ 1000 പേര്‍ക്കാണ് സൗകര്യമുള്ളത്. ഓഗസ്റ്റ് 10-നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5 മണി വരെ രജിസ്‌ട്രേഷന്‍ ചെക്ക് ഇന്‍ സൗകര്യവും, തുടര്‍ന്ന് 6 മണിക്ക് ധ്യാന ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്. സമാപനം 14-ന് തിങ്കളാഴ്ച രാവിലെ 9 മണിക്കാണ്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കേണ്ടതാണ്. സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്.

ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി ഡൊമിനിക് അച്ചന്റെ പ്രത്യേക രോഗശാന്തി പ്രാര്‍ത്ഥനകളും, അഭിഷേക പ്രാര്‍ത്ഥനകളും, അത്ഭുതകരമായ വിടുതല്‍ പ്രാര്‍ത്ഥനയും ധ്യാനത്തില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. കൗണ്‍സിലിംഗിനും കുമ്പസാരത്തിനും എല്ലാവര്‍ക്കും അവസരം ഉണ്ടായിരിക്കും. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേകം ഇംഗ്ലീഷില്‍ ധ്യാനം ഉണ്ടായിരിക്കും. ഡൊമിനിക് അച്ചന്റെ പ്രത്യേക സൗഖ്യപ്രാര്‍ത്ഥന ശുശ്രൂഷ കുട്ടികള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. രോഗികളായി വരുന്നവര്‍ക്ക് പ്രത്യേക ക്രമീകരണവും ധ്യാനത്തില്‍ ഉണ്ടായിരിക്കും.

ഏതാനും സീറ്റുകള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ നിങ്ങളുടെ സീറ്റുകള്‍ ഇന്നുതന്നെ ഉറപ്പാക്കുക. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക്: ബ്രദര്‍ ഡൊമിനിക് പി.ഡി (215 971 3319), കുര്യന്‍ ജോസഫ് (214 507 9892). രജിസ്‌ട്രേഷന്‍ ഫീസ് 11 മീല്‍സ് ഉള്‍പ്പടെ 230 ഡോളര്‍. കുട്ടികള്‍ക്ക് 70 ഡോളര്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു www.mariantvworld.org സന്ദര്‍ശിക്കുക.
Picture2