റാണിഖേത് എക്സ്പ്രസ് ​ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി.

09:08 am 21/1/2017
images (2)
ജയ്പൂർ: രാജസ്​ഥാനിൽ റാണിഖേത് എക്സ്പ്രസ് ​ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക്​പരിക്കേറ്റതായാണ്​ റിപ്പോർട്ട്​. ആളപായങ്ങളൊന്നും റിപ്പോർട്ട് ​ചെയ്​തിട്ടില്ല.

തയത്​ഹാമിറ –ജയ്സാൽമർ പാതയിൽ കഴിഞ്ഞ ദിവസം രാത്രി അർദ്ധരാത്രിയോടടുത്ത സമയത്താണ്​ അപകടമുണ്ടായത്​. അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തിൽ റെയിൽവെ ട്രാക്ക്​ തകരാറിലായതാണ്​ പാളം തെറ്റലിന്​ കാരണമായി അധികൃതർ അറിയിച്ചത്​. ട്രാക്കിലേക്ക്​ മറിഞ്ഞ്​ കിടക്കുന്ന ബോഗികളുടെ ടീവി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്​.