കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരിക്ക്​ പത്​മശ്രീ

11:47 AM 25/01/2017
download (2)
തിരുവനന്തപുരം: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ പുരസ്കാരം. കഥകളി രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര അണ്ടര്‍ സെക്രട്ടറി ഇക്കാര്യം ഗുരു ചേമഞ്ചേരിയെ അറിയിച്ചു.

1916 ജൂൺ 26ന്‌ ജനിച്ച ചേമഞ്ചേരി നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു. 1977ലാണ് മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട്‌ കലാലയവും 1983-ൽ കഥകളി വിദ്യാലയവും സ്ഥാപിച്ചത്. 10 കൊല്ലം കേരള സർക്കാർ നടനഭൂഷണം എക്‌സാമിനറായും മൂന്ന് വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ട് വർഷം സംഗീത നാടക അക്കാദമി ജനറൽ കൗ‌ൺസിൽ അംഗമായും സേവനമനുഷ്ടിച്ചു.

1990ൽ ഫെല്ലോഷിപ്പ് നൽകി കേരള സംഗീത നാടക അക്കാദമി ആദരിച്ചു. 2001ൽ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന്‌ അവാർഡ്‌ നൽകി. ഫോക്‌ലാൻഡ് ഏർപ്പെടുത്തിയ 2011ലെ കാനാ കണ്ണൻ നായർ ആശാന്റെ സ്മരണയ്ക്കായുള്ള നാട്യരത്‌ന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.