ഷിക്കാഗോ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും

12:30 pm 25/1/2017

Newsimg1_59933339
ഷിക്കാഗോ ശാസ്താംകോട്ടയില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമനസ്സിന്റെ പതിനൊന്നാം ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 28,29 (ശനി, ഞായര്‍) തീയതികളില്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആഘോഷിക്കും.

പരിശുദ്ധ പിതാവ് 14 വര്‍ഷക്കാലം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷപദം അലങ്കരിച്ചു.

28-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും, മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. യുവജനപ്രസ്ഥാനം സ്ത്രീ സമാജം, സണ്‍ഡേ സ്കൂള്‍ തുടങ്ങിയ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ധ്യാനവും, തുടര്‍ന്നു കണ്‍വന്‍ഷന്‍ പ്രസംഗവും ഉണ്ടായിരിക്കും. 29-നു ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, 10 മണിക്ക് റവ.ഫാ. ദാനിയേല്‍ ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, ധൂപപ്രാര്‍ത്ഥന, വചനശുശ്രൂഷ, നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും.

എല്ലാ വിശ്വാസികളുടേയും സഹകരണം വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്, ട്രസ്റ്റി പി.സി. വര്‍ഗീസ്, സെക്രട്ടറി തോമസ് സ്കറിയ എന്നിവര്‍ ക്ഷണിക്കുന്നു. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.