02:50 pm 25/1/2017
ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോണമാര്‍ഗില്‍ സൈനിക ക്യാമ്പിനു മേല്‍ മഞ്ഞിടിഞ്ഞ്? വീണ് ഒരു സൈനികന് മരിച്ചു. നിയന്ത്രണ രേഖക്ക് സമീപം സുര്‍സെ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മഞ്ഞിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്?.
കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തെന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന്? 11 സൈനികര്‍ മരിച്ചിരുന്നു.

