12.19 AM 27/01/2017
തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന നീതി നിഷേധത്തിനെതിരെ സംസ്ഥാന സർക്കാരും പോലീസും ഉണർന്ന് പ്രവർത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോളേജ് മാനേജ്മെന്‍റ് തെറ്റ് തിരുത്താൻ തയാറാകണമെന്നു പറഞ്ഞ കാനം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് ഇതാദ്യമാണെന്നും കൂട്ടിച്ചേർത്തു.
അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർഥികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും കാനത്തിനൊപ്പമുണ്ടായിരുന്നു.