10:27 AM 27/01/2017
തളിപ്പറമ്പ്: കണ്ണൂർ പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. വയനാട് സ്വദേശികളായ നൗഷാദ്,ഷിഹാബ്. അബ്ദുല്ലക്കുട്ടി, സിറാജ്, മുഹാസ് എന്നിവരാണ് അറസ്റ്റിലായത്.
ബക്കളം സ്വദേശി മൊട്ടന്‍റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഖാദറിനെ(38)യാണ് തല്ലി അവശനാക്കി പരിയാരം പഞ്ചായത്തിലെ വായാട് ഗ്രൗണ്ടിന് സമീപത്ത് ഉപേക്ഷിച്ചത്. നിരവധി മോഷണക്കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണ് ഇയാൾ.
മര്‍ദിച്ചവശനാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഖാദറിന് ബുധനാഴ്ച രാവിലെ ഏഴ് മണിവരെ ജീവനുണ്ടായതായി കരുതുന്നു. ഇദ്ദേഹത്തെ റോഡരികില്‍ കിടക്കുന്നതായി ആദ്യം കണ്ടത് പത്രവിതരണക്കാരാണെന്ന് പറയുന്നു. ഇവര്‍ മറ്റുള്ളവരെ വിവരമറിയിച്ചെങ്കിലും വന്നവരെല്ലാം അബ്ദുൾ ഖാദറാണെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലംവിടുകയായിരുന്നു. ചെരിഞ്ഞ് കിടന്നിരുന്ന ഖാദര്‍ ഏഴുമണിയോടെ മലര്‍ന്നുകിടക്കുന്ന ഫോട്ടോയും സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു ശേഷമാകാം മരിച്ചതെന്നാണ് കരുതുന്നത്.