ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറം സമ്മേളനം ജനുവരി 29-ന്

10:55 am 27/1/2017
Newsimg1_44432441
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ ഫോറത്തിന്റെ ഒരു സമ്മേളനം ജനുവരി 29-നു ഞായറാഴ്ച രാവിലെ 8 മണിക്കുള്ള വി. കുര്‍ബാനയ്ക്കുശേഷം ചാവറ ഹാളില്‍ വച്ചു കൂടുന്നതാണ്.

പ്രസ്തുത സമ്മേളനത്തില്‍ എല്ലാ സീനിയേഴ്‌സും പങ്കെടുത്ത് വിലയേറിയ നിര്‍ദേശങ്ങള്‍ നല്‍കി സമ്മേളനം വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്രഭാത ഭക്ഷണം ക്രമീകരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. മാത്യു കോശി (847 867 7015), ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (847 636 0936), ഗ്രെയ്‌സ് കണ്ണൂക്കാടന്‍ (847 207 9380), ജോര്‍ജുകുട്ടി കാപ്പില്‍ (773 338 3481), റോയി തോമസ് (708 691 1500)