07:28 pm 27/1/2017

ജലന്ധർ: പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം മുഴുവൻ കോൺഗ്രസിന്റെ കഥ കഴിഞ്ഞു. അധികാരമില്ലാത്തതിെൻറ അസ്വസ്ഥതയാണ് ഇപ്പോൾ കോൺഗ്രസിന്. കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് തുല്യമാണ് കോൺഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ. കുടുംബ പ്രശ്നങ്ങളുള്ള ഒാരോ സംസ്ഥാനത്തേക്കും അധികാരത്തിന് വേണ്ടി ഒാടി നടക്കുകയാണ് കോൺഗ്രെസന്നും മോദി പറഞ്ഞു. ഫെബ്രുവരി നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകാശ് സിങ് ബാദലിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
