വെടികെട്ടിന് നിയന്ത്രണം.

09:28 am 28/1/2017

download (1)
വെടിക്കെട്ടില്ലാതെയാണ്തൃശ്ശൂർ ജില്ലയിൽ ഉത്സവാഘോഷങ്ങൾ നടക്കുന്നത്.എക്സ്പ്ലോസീവ് വിഭാഗവും ജില്ലാ ഭരണകൂടവും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് വെടിക്കെട്ട് പ്രതിസന്ധിയിലായിരിക്കുന്നത്.
നിയന്ത്രണങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തിൽ ഇടപെടലുണ്ടാകണമെന്നാവശ്യപ്പെട്ട് വിവിധ ഉത്സവക്കമ്മറ്റി ഭാരവാഹികൾ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആന എഴുന്നെള്ളിപ്പിനുള്ള നിയന്ത്രണങ്ങളും ഉത്സവങ്ങളുടെ നടത്തിനെപ്പിനെ ബാധിച്ചെന്ന് പൂരം സംഘാടകർ പറയുന്നു.ഉത്സവങ്ങളിൽ നിന്ന് ആനകളെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
എന്നാൽ ആചാരങ്ങളുടെ ഭാഗമായുള്ള ആന എഴുന്നെള്ളിപ്പ് ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് പൂരം സംഘാടകർ.