09:33 am 28/1/2017

ന്യൂഡൽഹി: സൈനികർക്ക് പരാതികൾ നേരിട്ട് സൈനിക മേധാവിയെ അറിയിക്കാൻ വാട്സ് ആപ്പ് നമ്പർ തുടങ്ങി. സൈനികർ അവരുെട പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തറിയിക്കുന്നത് വിവാദമായതിനെ തുടർന്നാണ് മേധാവിയെ നേരിട്ട് വിവരമറിയിക്കാൻ പുതിയ നമ്പർ തുടങ്ങിയത്.
പ്രശ്നങ്ങൾ പരിഹരിക്കാൻ സൈന്യത്തിന് അതിെൻറതായ സംവിധാനങ്ങളുണ്ട്. ഇൗ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കരുതുന്നവർക്ക് +91 9643300008 എന്ന വാട്സ് ആപ്പ് നമ്പർ വഴി ൈസനിക മേധാവി ജനറൽ ബിപിൻ റാവത്തിന് നേരിട്ട് പരാതി നൽകാം.
സാമൂഹിക മാധ്യമങ്ങളിലൂടെ പരാതികൾ പ്രചരിപ്പിക്കുന്നത് സൈന്യത്തിെൻറ ആത്മവീര്യം കെടുത്തുമെന്നും അത്തരം പ്രവർത്തികൾ ചെയ്യുന്നവരെ ശിക്ഷിക്കാെമന്നും െസെനിക ദിനത്തിൽ ബിപിൻ റാവത്ത് പറഞ്ഞിരുന്നു. പരാതികൾ തന്നോട് നേരിട്ട് പറയാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിെൻറ ഭാഗമായാണ് പുതിയ നടപടി.
1.3മില്യൺ ആളുകളുള്ള വലിയ സംവിധാനമാണ് ഇന്ത്യൻ സൈന്യം. വാട്സ് ആപ് നമ്പർ െപാതു നമ്പറാണ്. ഇത്രയും പേർക്കും കൂടാതെ ലോകത്തേതൊരാൾക്കും ഇൗ നമ്പറിലേക്ക് സന്ദേശങ്ങളും വിഡിയോയും അയക്കാം. ഇതെല്ലാം പരിശോധിക്കാനും മനസിലാക്കാനും സാധിക്കുമോ എന്ന് ൈസന്യത്തിൽ ആശങ്കയുമുണ്ട്.
