11;18 am 28/1/2017

ന്യൂഡൽഹി: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിന് ആഴചകൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥികളെ കണ്ടെത്താനാകാതെ ബി.ജെ.പി. സംസ്ഥാനത്തെ 403 സീറ്റുകളിൽ 150 സീറ്റുകളിലേക്ക് ഇതു വെര സഥാനാർഥികളെ കണ്ടെത്താനായിട്ടില്ല. മറ്റു പാർട്ടിയിൽ നിന്നുള്ളവരെ കൊണ്ട് വന്ന് മത്സരിപ്പിക്കാനാണ് ഇപ്പോൾ ബി.ജെ.പിയുടെ ശ്രമം. അതേസമയം, സീറ്റ് ലഭിക്കാത്തതിൽ തമ്മിൽ തല്ലും രാജി ഭീഷണിയും പാർട്ടിക്കുള്ളിൽ അരങ്ങേറുന്നുമുണ്ട്.
ഉത്തർപ്രദേശ് നേടാനായാൽ അത് ബി.ജെ.പിയുടെ ഏറ്റവും വലിയ ജയമായിരിക്കും. അതിനായി ഒ.ബി.സി, ദലിത്, യാദവ വോട്ടുകൾ പിടിച്ചെടുക്കാനായിരിക്കും ബി.ജെ.പി ശ്രമിക്കുക. എന്നാൽ, താഴെ തട്ടിൽ വേണ്ടത്ര പ്രവർത്തകരില്ലാത്തതാണ് ബി.ജെ.പിയെ കുഴക്കുന്നത്.
