02:54 pm 28/1/2017

ജമ്മു: കശ്മീരിലെ കുപ്വാര ജില്ലയിൽ മാച്ചൽ പ്രദേശത്ത് മഞ്ഞിടിച്ചിലിൽ അഞ്ചു സൈനികരെ കാണാതായി. പ്രദേശത്ത് നിരീക്ഷണ ജോലിയിലായിരുന്ന അഞ്ചുപേരെയാണ് മഞ്ഞിടിഞ്ഞു വീണ് കാണാതായിരിക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. മഞ്ഞുമൂടിയ വഴികൾ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സൈന്യത്തിെൻറ രക്ഷാ പ്രവർത്തനം തുടരുന്നു.
കഴിഞ്ഞ ദിവസമാണ് ഗുർസെ പ്രേദശത്ത് മഞ്ഞിടിച്ചിലിൽ 14 സൈനികർ മരിച്ചത്. മഞ്ഞിടിച്ചിലിൽ ഇതുവരെ 21 സൈനികർ മരിച്ചതായാണ് റിപ്പോർട്ട്. സാധാരണക്കാരും മഞ്ഞിടിച്ചിലിനെ തുടർന്ന് മരണമടഞ്ഞു.
ഏറ്റവും കടുത്ത തണുപ്പാണ് കശ്മീരിൽ ഇപ്പോൾ അനുഭവെപ്പടുന്നത്. താപനില മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസാണ്.
മഞ്ഞുവീഴ്ചയെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പർവ്വതപ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹസികോദ്യമങ്ങൾക്കൊന്നും തുനിയരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
