അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു സൈനികര്‍ക്ക് പരിക്കേറ്റു.

11:37 am 1/2/2017
download (3)

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് നാലു സൈനികര്‍ക്ക് പരിക്കേറ്റു. യുഎച്ച്‌ 60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. സൈനികര്‍ക്കായുള്ള പരിശീലനത്തിനിടെയാണ് കെന്‍റുക്കിയിലെ ഫോര്‍ട്ട് കാംപബെല്‍ സൈനിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.
പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ല.