01:06 PM 01/02/2017

ന്യൂഡൽഹി:ഝാർഖണ്ഡിനും ഗുജറാത്തിനും എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്) പ്രഖ്യാപിച്ചപ്പോൾ കേരളത്തിെൻറ പ്രതീക്ഷ വെറുതെയായി. ഇൗ ബജറ്റിലും സംസ്ഥാനത്തിന് എയിംസില്ല.
കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് 2015ൽ കേന്ദ്രംപ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സ്ഥലം കണ്ടെത്തി കേന്ദ്രത്തെഅറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു പ്രഖ്യാപനവും ഇതേ കുറിച്ച് ഉണ്ടായിട്ടില്ല.
കേരളം സ്ഥലം കണ്ടെത്താൻ താമസിച്ചുവെന്നതിനാൽ എയിംസ് അനുവദിക്കാൻ സാധ്യതയില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ കേന്ദ്രംഅറിയിച്ചിരുന്നു. സ്ഥലം ലഭ്യമാക്കുന്ന മുറക്ക് പരിഗണിക്കാെമന്നും അറിയിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളുള്ള 200 ഏക്കർ ഭൂമിയാണ് കേന്ദ്രം ആവശ്യെപ്പട്ടിരുന്നത്.
