പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ തീ കൊളുത്തി.

04:16 pm 01/02/2017
download (2)
കോട്ടയം: പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയത്തെ സ്കൂള്‍ ഒാഫ് മെഡിക്കൽ എജ്യൂക്കേഷനിലാണ് സംഭവം. ദേഹത്തു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതിനെ തുടർന്നു അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശിയായ ആദര്‍ശാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. തൊട്ടുടനെ ഇയാളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിൻെറ നിലയും ഗുരുതരമാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർക്ക് പൊള്ളലേറ്റു.