04:17 PM 01/02/2017

ന്യൂഡൽഹി: കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ബജറ്റിലൂടെ ലക്ഷ്യം വെച്ചതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫേസ്ബുക്കിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കർഷകരെയും ഗ്രാമീണരെയും പാവപ്പെട്ടവരേയും ദലിതരേയും ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികൾക്കാണ് ബജറ്റ് ഊന്നൽ നൽകിയത്.
റെയിൽവെ ബജറ്റ് പ്രാധാന്യം നൽകിയത് സുരക്ഷക്കാണ്. റെയിൽവെ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിച്ചത് മൂലം പൊതുഗതാഗത സൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ കഴിഞ്ഞു. പാർപ്പിട പദ്ധതിക്കും ബജറ്റിൽ വലിയ പ്രാധാന്യം നൽകി.
അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിന്റെ പ്രതിഫലനമായിരുന്നു അത്. ബജറ്റ് ചെറുകിട കച്ചവടക്കാർക്കും ഗ്ളോബൽ മാർക്കറ്റിൽ പിടിച്ചുനിൽക്കാൻ അവസരം നൽകിയെന്നും മോദി പറഞ്ഞു.
