03:49 pm 3/2/2017
വാഷിങ്ടൺ: ആണവായുധം പ്രയോഗിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഉത്തര കൊറിയക്ക് അമേരിക്കയുടെ താക്കീത്. അമേരിക്കക്കോ സഖ്യ കക്ഷികൾക്ക് നേരെയോ നടത്തുന്ന ഏത് ആക്രമണവും തകർക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് താക്കീത് ചെയ്തു. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെയാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഉത്തരകൊറിയക്ക് താക്കീത് നൽകിയത്.
ഡോണൾഡ് ട്രംപിെൻറ ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുമെന്ന വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് യു.എസിെൻറ പ്രതികരണം.
കഴിഞ്ഞ വർഷം മാത്രം 20 ലേറെ മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. െഎക്യരാഷ്ട്രസഭയുടെ എതിർപ്പ് പോലും മറികടന്ന് രണ്ട് ആണവ പരീക്ഷണങ്ങളും നടത്തിയിരുന്നു.