ഒബാമയെ പ്രസിഡന്‍റായി തിരികെ വേണമെന്നാണെന്ന് ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നത്.

08:33 am 4/2/2017
images (1)
വാഷിങ്ടണ്‍: ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നത് മുന്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ പ്രസിഡന്‍റായി തിരികെ വേണമെന്നാണെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റ് സ്ഥാനമേറ്റ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ലഭിക്കുന്നത്. പബ്ളിക് പോളിസി പോളിങ്ങിന്‍െറ സര്‍വേയിലാണ് 52 ശതമാനം അമേരിക്കക്കാരും ഒബാമയെ പ്രസിഡന്‍റു സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായി വോട്ട് ചെയ്തത്.

ഇതില്‍തന്നെ ഭൂരിഭാഗം പേരും ട്രംപിനെ സ്ഥാനത്തു നീക്കണമെന്ന് ആഗ്രഹിക്കുന്നു. 43 ശതമാനം ആളുകള്‍ ട്രംപിന്‍െറ ഭരണത്തില്‍ സന്തുഷ്ടരാണെന്ന് രേഖപ്പെടുത്തി. ഭൂരിഭാഗം ജനങ്ങളും ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ അദ്ദേഹം വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും പബ്ളിക് പോളിസി പോളിങ് പ്രസിഡന്‍റ് ഡീന്‍ ഡെബ്നാം അഭിപ്രായപ്പെട്ടു. ട്രംപിന്‍െറ കുടിയേറ്റ നയത്തെ 49 ശതമാനം പേര്‍ എതിര്‍ക്കുകയും 47 ശതമാനം പേര്‍ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്.