03:38 pm 4/2/2017

തിരുവനന്തപുരം: ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിയണമെന്ന് ലോ അക്കാദമി ഭരണസമിതി ചെയർമാൻ അയ്യപ്പൻപിള്ള. വിദ്യാഭ്യാസ മന്ത്രി വിളിച്ച ചർച്ചയിൽ സമരത്തിന് ഇന്ന് ഒത്തുതീർപ്പ് ഉണ്ടാകണം. ഇല്ലെങ്കിൽ താൻ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സമരപ്പന്തലിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ലക്ഷ്മിനായരെ അഞ്ചു വർഷത്തേക്ക് മാറ്റി നിർത്തിയാൽ മതിയെന്നായിരുന്നു മാനേജ്മെൻറ് തീരുമാനം. ഫാക്കൽട്ടിയായിട്ടു പോലും കോളജിൽ പ്രവേശിപ്പിക്കില്ലെന്നും മാനേജ്മെൻറ് അറിയിച്ചിരുന്നു.
