01:48 pm 5/2/2017

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തിൽ നിലവിൽ രാഷ്ട്രീയ കക്ഷികൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിദ്യാർഥികൾക്ക് ലോ അക്കാദമിയിൽ സമരം നടത്താനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോ അക്കാദമിയിൽ ആദ്യം സമരം ആരംഭിച്ചത് വിദ്യാർഥികളായിരുന്നു. പിന്നീട് സമരത്തെ ബി.ജെ.പി ഹൈജാക്ക് ചെയ്യുകയായിരുന്നു. വിദ്യാർഥി സമരത്തിൽ താരമാവാനാണ് ബി.ജെ.പി നേതാവ് കെ. മുരളീധരൻ നിരാഹാരം ആരംഭിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സമരം ബി.ജെ.പി സ്പോൺസേഡ് സമരമാണെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിലെ വി.എസിെൻറ നിലാപട് വ്യക്തിപരമാണ്. ലോ അക്കാദമിക്ക് സി.പി.എമ്മിെൻറ പിന്തുണയില്ലെന്നും അദ്ദേഹം അറിയിച്ചു.
ലക്ഷ്മി നായരെ സി.പി.എമ്മിന് പേടിയാണെന്ന ആരോപണങ്ങൾക്കും കടകംപള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞു. അത്തരം പരാമർശങ്ങൾ ആരോപണങ്ങളല്ല അനാവശ്യങ്ങളാണെന്നായിരുന്നു കടകംപള്ളി സുരേന്ദ്രെൻറ മറുപടി.
